പാസ്പോർട്ടിന്‍റെ നിറവ്യത്യാസം പിൻവലിക്കണമെന്ന് പ്രേമചന്ദ്രൻ
Sunday, January 21, 2018 1:18 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ര​ണ്ടു ത​ര​ത്തി​ൽ വി​ല​യി​രു​ത്താ​വു​ന്ന ത​ര​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ടി​ലെ നി​റ​വ്യ​ത്യാ​സം വ​രു​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നോ​ട് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് സു​ഷ​മ​യ്ക്ക് നി​വേ​ദ​ന​വും ന​ൽ​കി.

വി​ദേ​ശ​ത്തു​ള്ള മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും. അ​ത്ത​ര​ത്തി​ലു​ള്ള​വ​രെ ര​ണ്ടാം ത​ര​ക്ക​രാ​യി ചി​ത്രീ​ക​രി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് പാ​സ്പോ​ർ​ട്ട് നി​റം​മാ​റ്റം. ഇ​തു പ്ര​വാ​സി​ക​ളു​ടെ നി​ല​നി​ൽ​പി​നും ആ​ത്മാ​ഭി​മാ​ന​ത്തി​നും ദോ​ഷ​ക​ര​മാ​ണ്.


പാ​സ്പോ​ർ​ട്ടി​ന്‍റെ അ​വ​സാ​ന പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​കും. വി​ദേ​ശ​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​ധി​കാ​രി​ക രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​ന്ന പാ​സ്പോ​ർ​ട്ടി​ൽ നി​ന്നും സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന വി​ധം അ​വ​സാ​ന പേ​ജ് അ​ച്ച​ടി വേ​ണ്ടെ​ന്ന തീ​രു​മാ​ന​വും ദോ​ഷ​ക​ര​മാ​ണെന്നും പ്രേ​മ​ച​ന്ദ്ര​ൻ പറഞ്ഞു.
തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.