ഹിന്ദുവിരുദ്ധനല്ല, എതിർക്കുന്നതു നരേന്ദ്ര മോദിയെയും അമിത് ഷായെയും: പ്രകാശ് രാജ്
Friday, January 19, 2018 1:01 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: താ​​ൻ ന​​രേ​​ന്ദ്ര മോ​​ദി-​​അ​​മി​​ത് ഷാ ​​വി​​രു​​ദ്ധ​​നാ​​ണെ​​ന്നും ഹി​​ന്ദു​​വി​​രു​​ദ്ധ​​ന​​ല്ലെ​​ന്നും ന​​ട​​ൻ പ്ര​​കാ​​ശ് രാ​​ജ്. ഇ​​ന്ത്യാ ടു​​ഡേ സൗ​​ത്ത് കോ​​ൺ​​ക്ലേ​​വി​​ലാ​​ണു പ്ര​​കാ​​ശ്‌​​രാ​​ജ് ബി​​ജെ​​പി നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി​​യ​​ത്. ഞാ​​ൻ ഹി​​ന്ദു​​വി​​രു​​ദ്ധ​​നാ​​ണെ​​ന്ന് അ​​വ​​ർ പ​​റ​​യു​​ന്നു. ഞാ​​ൻ മോ​​ദി വി​​രു​​ദ്ധ​​നാ​​ണ്, ഞാ​​ൻ അ​​മി​​ത് ഷാ ​​വി​​രു​​ദ്ധ​​നാ​​ണ്. എ​​ന്‍റെ വീ​​ക്ഷ​​ണ​​ത്തി​​ൽ അ​​വ​​ർ ഹി​​ന്ദു​​ക്ക​​ള​​ല്ല. കൊ​​ല​​പാ​​ത​​ക​​ത്തെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​വ​​ൻ ഹി​​ന്ദു​​വ​​ല്ല-​​പ്ര​​കാ​​ശ് രാ​​ജ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...