മഞ്ഞുവീഴ്ച: കാഷ്മീർ ഒറ്റപ്പെട്ടു
മഞ്ഞുവീഴ്ച: കാഷ്മീർ ഒറ്റപ്പെട്ടു
Tuesday, December 12, 2017 2:13 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​വീ​​​​ഴ്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌വര ഒ​​​​റ്റ​​​​പ്പെ​​​​ട്ടു. ​​​ശ്രീ​​​ന​​​ഗ​​​ർ-​​​ജ​​​മ്മു ദേ​​​ശീ​​​യപാ​​​ത​​​യി​​​ൽ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. കാ​​​ഷ്മീ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി.

പൂ​​​ഞ്ചി​​​നെ​​​യും രാ​​​ജൗ​​​റി​​​യെ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന മു​​​ഗ​​​ൾ റോ​​​ഡ് മ​​​ഞ്ഞു വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പൂ​​​ർ​​​ണ​​​മാ​​​യും ത​​​ട​​​സ​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ ഗ​​​താ​​​ഗ​​​തം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്നു. മൈ​​​ന​​​സ് 6.5 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സാ​​​ണ് ഇ​​​ന്ന​​​ലെ ജ​​​മ്മു​​​വി​​​ലെ താ​​​പ​​​നി​​​ല. പു​​​ല​​​ർ​​​ച്ചെ ആ​​​രം​​​ഭി​​​ച്ച മ​​​ഞ്ഞു​​​വീ​​​ഴ്ച 10 മ​​​ണി വ​​​രെ തു​​​ട​​​ർ​​​ന്നു. മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ​​​ക്കും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​താ​​​യി പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.


സോ​​​നാ​​​മാ​​​ർ​​​ഗി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. 3.5 അ​​​ടി ക​​​ന​​​ത്തി​​​ൽ ഇ​​​വി​​​ടെ മ​​​ഞ്ഞു​​​വീ​​​ണി​​​ട്ടു​​​ണ്ട്. ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ൾ​​​ക്കു പു​​​റ​​മേ ശ്രീ​​​ന​​​ഗ​​​ർ-​​​കാ​​​ർ​​​ഗി​​​ൽ റോ​​​ഡ്, കു​​​പ്‌​​​വാ​​​ര-​​​മാ​​​ച്ചി​​​ൽ റോ​​​ഡ് എ​​​ന്നി​​​വ​​​യും അ​​​ട​​​ച്ച​​​തോ​​​ടെ കാ​​​ഷ്മീ​​​ർ താ​​​ഴ്്‌വര ഏ​​​താ​​​ണ്ട് ഒ​​​റ്റ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​ണ്. ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും മ​​​ഴ​​​യും തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.