പിഎഫിൽനിന്ന് ഇൻഷ്വറൻസ്: സർക്കാരിന്‍റെ പരിഗണനയിൽ
Monday, December 11, 2017 2:48 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​പി​എ​ഫ് പ​ദ്ധ​തി​യി​ൽനി​ന്നു​ള്ള കുറഞ്ഞ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ര​ണ്ടര ​ല​ക്ഷം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്രസ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചതായി പി​എ​ഫ് ക​മ്മീ​ഷ​ണ​ർ വി.​പി. ജോ​യി. ആ​റ് ല​ക്ഷം രൂ​പ​യാ​ണ് കൂ​ടി​യ തു​ക. കു​റ​ഞ്ഞ പെ​ൻ​ഷ​ൻ ആ​യി​രം രൂ​പ​യി​ൽ നി​ന്ന് 6,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ​ സ​ർ​ക്കാ​രിന്‍റെ പ​രി​ഗ​ണനയി​ലാണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ ഇ​പി​എ​ഫ് അ​ക്കൗ​ണ്ടി​നു പു​റ​മേ ഇ​ടി​എ​ഫ് (എ​ക്സ് ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ട്) അ​ക്കൗ​ണ്ടും തു​ട​ങ്ങും. പി​എ​ഫി​ലെ തുകയിൽനിന്ന് ഓ​ഹ​രി​കളിൽ നി​ക്ഷേ​പി​ക്കുന്ന വിവരം ഇതുവഴി അറിയാം. അ​ടയ്​ക്കു​ന്ന തു​ക​യു​ടെ 15 ശ​ത​മാ​നമാണ് ഇ​ടി​എ​ഫി​ൽ നി​ക്ഷേ​പി​ക്കുക.


ഓ​ണ്‍ലൈ​ൻ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ ആ​ധാ​റു​മാ​യി പി​എ​ഫ് അ​ക്കൗ​ണ്ട് ബ​ന്ധ​പെ​ടു​ത്ത​ണം. പി​എ​ഫ് സേ​വ​ന​ങ്ങ​ൾ എ​ല്ലാം ഓ​ണ്‍ലൈ​നാ​കും. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​എ​ഫ് ക​മ്മീ​ഷ​ണ​ർ. ഒ​രി​ക്ക​ൽ ആ​ധാ​റു​മാ​യി ബ​ന്ധ​പെ​ടു​ത്തി ക​ഴി​ഞ്ഞാ​ൽ പി​ന്നെ തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​ന് തൊ​ഴി​ലു​ട​മ​യുടെ പക്കൽ അ​പേ​ക്ഷ ന​ൽ​കേ​ണ്ടി​വ​രി​ല്ല. ഓ​ണ്‍ലൈ​നാ​യി നേ​രി​ട്ട് പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും പി​എ​ഫ് ക​മ്മീ​ഷ​ണ​ർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.