ലാവ്‌ലിൻ കേസ് പരിഗണിക്കുന്നതു മാറ്റി
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നതു മാറ്റി
Monday, December 11, 2017 2:30 PM IST
ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു സു​പ്രീംകോ​ട​തി മാ​റ്റി​വ​ച്ചു. ഹ​ർ​ജി​ക്കാ​രാ​യ മു​ൻ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്തൂ​രി​രം​ഗ അ​യ്യ​രും ആ​ർ. ശി​വ​ദാ​സ​നും ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് മാ​റ്റി​വ​ച്ച​ത്. അ​ടു​ത്ത മാ​സ​മാ​യി​രി​ക്കും കേ​സ് പ​രി​ഗ​ണി​ക്കു​ക. കേ​സി​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നാ​ലാ​ഴ്ച സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ പ്ര​ത്യേ​ക അ​പേ​ക്ഷ​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


ലാ​വ്‌​ലി​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം മൂ​ന്നു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ക​സ്തൂ​രി​രം​ഗ അ​യ്യ​രും ആ​ർ. ശി​വ​ദാ​സ​നും ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ​യും അ​ബ്ദു​ൾ ന​സീ​റും പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.