ഭർത്താവിനെ കൊന്ന ഭാര്യയെയും കാമുകനെയും ആധാർ കുടുക്കി
ഭർത്താവിനെ കൊന്ന ഭാര്യയെയും കാമുകനെയും ആധാർ കുടുക്കി
Monday, December 11, 2017 2:14 PM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: പ്ര​​​മു​​​ഖ തെ​​​ലു​​​ങ്ക് സി​​​നി​​​മ​​​യു​​​ടെ ക​​​ഥ ജീ​​​വി​​​ത​​​ത്തി​​​ൽ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി​​​ ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഭാ​​​ര്യ​​​യെ​​​യും കാ​​​മു​​​ക​​​നെ​​​യും ആ​​​ധാ​​​ർ കു​​​ടു​​​ക്കി. തെ​​​ലു​​​ങ്കാ​​​ന നാ​​​ഗ​​​ർ​​​ക​​ർ​​​ണൂ​​ൽ ജി​​​ല്ല​​​യി​​​ലെ സ്വാ​​​തി റെ​​​ഡ്ഡി​​​യും കാ​​​മു​​​ക​​​ൻ രാ​​​ജേ​​​ഷു​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഭ​​​ർ​​​ത്താ​​​വ് സു​​​ധാ​​​ക​​​ർ റെ​​​ഡ്ഡി​​​യെ സ്വാ​​​തി​​​യും രാ​​​ജേ​​​ഷും ചേ​​​ർ​​​ന്ന് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം കാ​​​ട്ടി​​​നു​​​ള്ളി​​​ൽ​​​വ​​​ച്ച് ക​​​ത്തി​​​ച്ച് തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് രാ​​​ജേ​​​ഷി​​​ന്‍റെ മു​​​ഖം ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ച് തി​​​രി​​​ച്ച​​​റി​​​യാ​​​ത്ത​​​വി​​​ധ​​​മാ​​​ക്കി​​​യ​​​ശേ​​​ഷം സു​​​ധാ​​​ക​​​റി​​​ന്‍റെ മു​​​ഖ​​​ത്ത് ആ​​​സി​​​ഡ് വീ​​​ണെ​​ന്നു വീ​​​ട്ടു​​​കാ​​​രെ അ​​​റി​​​യി​​​ച്ചു.

സു​​​ധാ​​​ക​​​റി​​​ന്‍റെ വീ​​​ട്ടു​​​കാ​​​ർ വേ​​​ഗം​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച് രാ​​​ജേ​​​ഷി​​​ന്‍റെ മു​​​ഖം പ്ലാ​​​സ്റ്റി​​​ക് സ​​​ർ​​​ജ​​​റി​​​യി​​​ലൂ​​​ടെ സു​​​ധാ​​​ക​​​റി​​​ന്‍റെ രൂ​​​പ​​​ത്തി​​​ലേ​​​ക്ക് ആ​​​ക്കി​​​യെ​​​ടു​​​ത്തു. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ളു​​​ടെ മ​​​ക​​​ന്‍റെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ സു​​​ധാ​​​ക​​​റി​​​ന്‍റെ വീ​​​ട്ടു​​​കാ​​​ർ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സ് ആ​​​ധാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​രേ​​​ഖ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും യ​​​ഥാ​​​ർ​​​ഥ സു​​​ധാ​​​ക​​​ർ അ​​​ല്ലെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ലാ​​​ണു സി​​​നി​​​മാ​​​ക്ക​​​ഥ ജീ​​​വി​​​ത​​​ത്തി​​​ൽ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി​​​യ ഞെ‌​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​രം പു​​​റം​​​ലോ​​​ക​​​മ​​​റി​​​ഞ്ഞ​​​ത്. ന​​​വം​​​ബ​​​ർ 26നാ​​​ണ് സു​​​ധാ​​​ക​​​റി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഉ​​​റ​​​ക്ക​​​ത്തി​​​ൽ ത​​​ല​​​യ്ക്ക​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം കാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് തീ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


തെ​​​ലു​​​ങ്ക് സൂ​​​പ്പ​​​ർ താ​​​രം അ​​​ല്ലു അ​​​ർ​​​ജു​​​ൻ അ​​​ഭി​​​ന​​​യി​​​ച്ച ‘യെ​​​വ​​​ഡു’എ​​​ന്ന സി​​​നി​​​മ സ​​​മാ​​​ന​​ക​​​ഥ​​​യാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.