ദാവൂദ് ഇബ്രാഹിമിന്‍റെ മൂന്നു കെട്ടിടങ്ങൾ ലേലം ചെയ്തു
ദാവൂദ് ഇബ്രാഹിമിന്‍റെ മൂന്നു കെട്ടിടങ്ങൾ  ലേലം ചെയ്തു
Tuesday, November 14, 2017 2:00 PM IST
മും​​​ബൈ: ഒ​​​ളി​​​വി​​​ൽ​​​ക്ക​​​ഴി​​​യു​​​ന്ന അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള തെ​​​ക്ക​​​ൻ മും​​​ബൈ​​​യി​​​ലെ മൂ​​​ന്നു കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ലേ​​​ലം ചെ​​​യ്തു. 11.58 കോ​​​ടി​​​രൂ​​​പ​​​യ്ക്കാ​​ണു ലേ​​​ലം ന​​​ട​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഡ​​​ൽ​​​ഹി സാ​​​ക്കി​​​യ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന റ​​​നൗ​​​ഖ് അ​​​ഫ്റോ​​​സ്, ശ​​​ബ്നം ഗ​​​സ്റ്റ്ഹൗ​​​സ്, ഡാ​​​മ​​​ർ​​​വാ​​​ല എ​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ലെ ആ​​റു മു​​​റി​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് ലേ​​​ലം ചെ​​​യ്ത​​​ത്. ഉ​​​യ​​​ർ​​​ന്ന ലേ​​​ല​​​ത്തു​​​ക വാ​​​ഗ്ദാ​​​നം ചെ​​​യ്ത സൈ​​​ഫി ബു​​​ർ​​​ഹാ​​​നി അ​​​പ്‌​​​ലി​​​ഫ്റ്റ്മെ​​​ന്‍റ് ട്ര​​​സ്റ്റി​​​നാ​​ണു കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​ത്. 4.53 കോ​​​ടി​​​രൂ​​​പ റ​​​നൗ​​​ഖ് അ​​​ഫ്റോ​​​സ് ഹോ​​​ട്ട​​​ലി​​നു ല​​​ഭി​​​ച്ചു. ശ​​​ബ്നം ഗ​​​സ്റ്റ്ഹൗ​​​സി​​​ന് 3.52 കോ​​​ടി​​​ രൂ​​​പ​​​യും ഡാ​​​മ​​​ർ​​​വാ​​​ല​​​യി​​​ലെ ആ​​​റ് മു​​​റി​​​ക​​​ൾ​​​ക്ക് 3.53 കോ​​​ടി​​​ര ൂ​​​പ​​​യു​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.