മധ്യപ്രദേശിൽ കോൺഗ്രസിന് ഉജ്വല വിജയം
മധ്യപ്രദേശിൽ കോൺഗ്രസിന് ഉജ്വല വിജയം
Sunday, November 12, 2017 11:25 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന ചി​​ത്ര​​കൂ​​ട് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി നി​​ലാ​​ൻ​​ഷു ച​​തു​​ർ​​വേ​​ദി 14,133 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ദ​​യാ​​ൽ ത്രി​​പാ​​ഠി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ആ​​കെ പോ​​ൾ ചെ​​യ്ത 126203 വോ​​ട്ടി​​ൽ 66810 വോ​​ട്ട്(52.94 ശ​​ത​​മാ​​നം) കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി നേ​​ടി. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കു കി​​ട്ടി​​യ​​ത് 52,677 വോ​​ട്ടാ​​ണ്. 2013ൽ 10,970 ​​വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ച​​ത്. അ​​ടു​​ത്ത വ​​ർ​​ഷം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണു ചി​​ത്ര​​കൂ​​ടി​​ലെ വി​​ജ​​യം.

കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​യാ​​യി​​രു​​ന്ന പ്രേം ​​സിം​​ഗി(65)​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ചി​​ത്ര​​കൂ​​ടി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു വേ​​ണ്ടി​​വ​​ന്ന​​ത്. 1998, 2003, 2013 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ചി​​ത്ര​​കൂ​​ടി​​ൽ വി​​ജ​​യി​​ച്ച പ്രേം ​​സിം​​ഗ് 2008ൽ ​​ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ​​ത്ന ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട ചി​​ത്ര​​കൂ​​ട് യു​​പി അ​​തി​​ർ​​ത്തി​​യി​​ലാ​​ണ്. ബ്രാ​​ഹ്മ​​ണ സ​​മു​​ദാ​​യ​​ത്തി​​നു വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള മ​​ണ്ഡ​​ല​​മാ​​ണി​​ത്.


ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​രാ​​ജ​​യം ബി​​ജെ​​പി​​ക്ക് ആ​​ഘാ​​ത​​മാ​​യി. മു​​ഖ്യ​​മ​​ന്ത്രി ശി​​വ​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​നാ​​യി​​രു​​ന്നു ചി​​ത്ര​​കൂ​​ടി​​ലെ പ്ര​​ചാ​​ര​​ണം ന​​യി​​ച്ച​​ത്. മ​​ണ്ഡ​​ല​​ത്തി​​ലെ 13 ഇ​​ട​​ങ്ങ​​ളി​​ൽ ചൗ​​ഹാ​​ൻ നേ​​രി​​ട്ടെ​​ത്തി പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​വി​​ടെ​​യൊ​​ന്നും ബി​​ജെ​​പി​​ക്കു നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​യി​​ല്ല. ഈ ​​വ​​ർ​​ഷം മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന മൂ​​ന്നു നി​​യ​​മ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം വി​​ജ​​യി​​ക്കാ​​നാ​​യ​​തു കോ​​ൺ​​ഗ്ര​​സി​​നു നേ​​ട്ട​​മാ​​യി. ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ട്ടേ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സും ബ​​ന്ധാ​​വ്ഗ​​ഡി​​ൽ ബി​​ജെ​​പി​​യും വി​​ജ​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.