നികുതിവർധന പിൻവലിക്കണമെന്നു കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ
Sunday, November 12, 2017 11:25 AM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്ക് സേ​വ​ന നി​കു​തി​യി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് കോ​ണ്‍ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ജി​എ​സ്ടി കൗ​ണ്‍സി​ലി​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജി​എ​സ്ടി സോ​ഫ്റ്റ്‌​വേർ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ർ അ​ട​ക്ക​മു​ള്ള സം​രം​ഭ​ക​ർ​ക്ക് ക​ന​ത്ത പി​ഴ ന​ൽ​കേ​ണ്ടി​വ​രു​ന്നു.

സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നും നി​കു​തി അ​ട​യ്ക്കാ​നും ക​ഴി​യു​ന്നി​ല്ല. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ റി​ട്ടേ​ണു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള കാ​ല​പ​രി​ധി നീ​ട്ട​ി നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ അ​ബ്ദു​ൾ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.