കോടതിയുടെ ശ്രദ്ധ ക്ഷണിക്കൽ മുതിർന്ന അഭിഭാഷകർ നടത്തേണ്ടെന്ന്
Wednesday, September 20, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നും കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​മു​ള്ള വാ​ക്കാ​ലു​ള്ള മെ​ൻ​ഷ​നിം​ഗ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തേ​ണ്ടെ​ന്ന് സു​പ്രീംകോ​ട​തി. ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള അ​ഡ്വ​ക്ക​റ്റ് ഓ​ണ്‍ റി​ക്കാ​ർ​ഡ് മാ​ത്രം കേ​സ് പ​രാ​മ​ർ​ശി​ച്ചാ​ൽ മ​തി​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര വ്യ​ക്ത​മാ​ക്കി. മ​ല​യാ​ളി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ദി​നേ​ശ് അ​ട​ക്ക​മു​ള്ള​വ​ർ ഉ​ന്ന​യി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ന​ട​പ​ടി.

ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഒ​ന്നാം ന​ന്പ​ർ കോ​ട​തി​യി​ലാ​ണ് സാ​ധാ​ര​ണ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ്ട​വ​യു​ടെ​യും മ​റ്റു​മു​ള്ള കേ​സ് പ​രാ​മ​ർ​ശി​ക്ക​ൽ ന​ട​ക്കു​ക. ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ച്ച അ​ഭി​ഭാ​ഷ​ക​രാ​ണ് ക്യൂ​വി​ൽ നി​ന്ന് രാ​വി​ലെ പ​ത്ത​ര മു​ത​ലു​ള്ള 20 മി​നി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്ത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ നി​ര​ക്കു​ന്ന​തോ​ടെ ഇ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ചൊ​വ്വാ​ഴ്ച ദി​നേ​ശ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ന​ലെ ന​ട​പ​ടി അ​റി​യി​ച്ച​ത്. പ​ല കേ​സു​ക​ളു​ടെ മെ​ൻ​ഷ​നിം​ഗു​മാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ നി​ര​ന്ന​തും പ​രാ​മ​ർ​ശി​ക്ക​ൽ വാ​ദ​ത്തി​ലേ​ക്കു ക​ട​ന്ന​തും ചൊ​വ്വാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യെ കോ​പാ​കു​ല​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.