തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ വി​​​യോ​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്രു​​മെ​​​ന്‍റ്സ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​വ​​​ധി.

ഇ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക ദുഃ​​​ഖാ​​​ച​​​ര​​​ണം ആ​​​ച​​​രി​​​ക്കും. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ​​​പ​​​താ​​​ക താ​​​ഴ്ത്തി​​​ക്കെ​​​ട്ട​​​ണ​​​മെ​​​ന്നും പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു.


എം​​​ജി, കേരള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലകൾ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. പു​​​തി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​ക്കും ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജി. ​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.