തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു പി​​​ന്നാ​​​ലെ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യു​​​ള്ള അ​​​നു​​​ര​​​ഞ്ജന സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നു മ​​​ന്ത്രി​​​മാ​​​രും എ​​​ത്തി.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു, നി​​​യ​​​മ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15നോ​​​ടെ​​​യാ​​​ണ് മ​​​ന്ത്രി​​​മാ​​​ർ രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​യ​​​ത്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ സ്ഥി​​​രം വി​​​സി​​​മാ​​​രെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യി മ​​​ന്ത്രി​​​മാ​​​ർ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഗ​​​വ​​​ർ​​​ണ​​​റെ ക​​​ണ്ടി​​​രു​​​ന്നു.