വന്യജീവി ആക്രമണം; രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരിച്ചത് 84 പേര്
Tuesday, July 22, 2025 3:48 AM IST
കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം ജീവന് നഷ്ടമായതു 84 പേര്‍ക്കെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.
ലോക്സഭയില്‍ ബെന്നി ബെഹനാന് എംപിയുടെ ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-25 കാലഘട്ടത്തില്‍ വിവിധ ജില്ലകളിലായി 67 പേരും 2025-26 വർഷം 17 പേരുമാണ് മരിച്ചത്.
ജില്ലകളുടെ കണക്ക് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്. വന്യജീവി ആക്രമണത്തില്‍ മരിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം പത്തു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗുരുതര പരിക്കുകള്‍ക്ക് രണ്ടു ലക്ഷം രൂപയും ചെറിയ പരിക്കുകള്‍ക്ക് 25,000 രൂപ വരെയും ചികിത്സാ സഹായമായി ലഭ്യമാകും.
കൃഷിനാശത്തിനു നഷ്ടപരിഹാരം നല്‍കുന്നത് സാങ്കേതിക മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനസര്‍ക്കാരുകള്‍ നിശ്ചയിക്കുന്ന തുകയായിരിക്കുമെന്നും ചോദ്യത്തിനു നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണ മരണം ജില്ല തിരിച്ച്
തൃശൂര്‍ 13
മലപ്പുറം 11
പാലക്കാട് 11
ഇടുക്കി 9
കൊല്ലം 8
കാസര്‍ഗോഡ് 7
വയനാട് 6
എറണാകുളം 4
കണ്ണൂര്‍ 4
കോട്ടയം 3
തിരുവനന്തപുരം 3
പത്തനംതിട്ട 2
ആലപ്പുഴ 2