രാ​മ​പു​രം: പെ​ട്രോ​ള്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ജ്വ​ല്ല​റി ഉ​ട​മ മ​രി​ച്ചു.

രാ​മ​പു​രം ബ​സ് സ്റ്റാ​ന്‍ഡി​നു സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്ണ​നാ​ട്ട് ജ്വ​ല്ല​റി ഉ​ട​മ അ​ശോ​ക​നാ​ണ് (55) ഇ​ന്ന​ലെ രാ​വി​ലെ മരിച്ചത്.


സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍ന്ന് രാ​മ​പു​രം ഇ​ളം​തു​രു​ത്തി​യി​ല്‍ തു​ള​സീ​ദാ​സ് എ​ന്ന​യാ​ള്‍ ജ്വ​ല്ല​റി​യി​ലെ​ത്തി അ​ശോ​ക​നെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ച്ച് കൊ​ല്ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ ഉ​മാ​ദേ​വി .മ​ക്ക​ള്‍: അ​മ​ല്‍ കൃ​ഷ്ണ, അ​ന​ന്യ കൃ​ഷ്ണ.