വൈദ്യുതലൈനുകളുടെ സുരക്ഷാ പരിശോധന സമയബന്ധിതമായി നടത്താൻ നിർദേശം
Sunday, July 20, 2025 2:32 AM IST
തിരുവനന്തപുരം: എല്ലാ വൈദ്യുത ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കാൻ വൈദ്യുതിമന്ത്രി കെഎസ്ഇബിക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും നിർദേശം നൽകി.
ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനർജി മാനേജ്മെന്റ് സെന്റർ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.അടുത്തകാലത്തു നടന്ന വിവിധ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധനയ്ക്ക് മന്ത്രി നിർദേശം നൽകിയത്.