വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല: സണ്ണി ജോസഫ്
Sunday, July 20, 2025 2:32 AM IST
കൊച്ചി: തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തില്‍ വൈദ്യുതി വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ.
സംഭവത്തില്‍ പ്രധാനാധ്യാപികയെ മാത്രം സസ്പെൻഡ് ചെയ്തതുകൊണ്ടു കാര്യമില്ല. വൈദ്യുത വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.