കോ​​​​ട്ട​​​​യം: വൈ​​​​ക്കം ത​​​​ന്തൈ പെ​​​​രി​​​യോ​​​​ര്‍ സ്മാ​​​​ര​​​​ക​​​​ത്തി​​​ന്‍റെ​​​​യും പെ​​​​രി​​​​യോര്‍‍ ഗ്ര​​​​ന്ഥ​​​​ശാ​​​​ല​​​​യു​​​​ടെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി.

ഇ​​ന്ന​​ലെ രാ​​​​വി​​​​ലെ 10.45ന് ​​​​നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ എ​​​​ന്‍.​​​​എ​​​​സ്.​​​​കെ. ഉ​​​​മേ​​​​ഷി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ചു.

തു​​​​ട​​​​ര്‍​ന്ന് റോ​​​​ഡു​​​​മാ​​​​ര്‍​ഗം ഉ​​​​ച്ച​​​​യ്ക്ക് 12.50ന് ​​​​കു​​​​മ​​​​ര​​​​കം ലേ​​​​ക് റി​​​​സോ​​​​ര്‍​ട്ടി​​​​ലെ​​​​ത്തി​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ത​​​​മി​​​​ഴ്നാ​​​​ട് പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി എ.​​​​വി. വേ​​​​ലു, കോ​​​​ട്ട​​​​യം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ജോ​​​​ണ്‍ വി. ​​​​സാ​​​​മു​​​​വ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് സ്വീ​​​​ക​​​​രി​​​​ച്ചു.


ത​​​​മി​​​​ഴ്നാ​​​​ട് മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ദു​​​​രൈ മു​​​​രു​​​​ക​​​​ന്‍, എം.​​​​പി. സ്വാ​​​​മി​​​​നാ​​​​ഥ​​​​ന്‍ എ​​​​ന്നി​​​​വ​​​​രും കു​​​​മ​​​​ര​​​​ക​​​​ത്തു​​​​ണ്ട്. സ്പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​എ​​​​സ്. കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​ന്‍, ഡി​​​ഐ​​​​ജി തോം​​​​സ​​​​ണ്‍ ജോ​​​​സ്, ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി എ. ​​​​ഷാ​​​​ഹു​​​​ല്‍ ഹ​​​​മീ​​​​ദ്, എ​​​ഡി​​​എം ബീ​​​​ന പി. ​​​​ആ​​​​ന​​​​ന്ദ് എ​​​​ന്നി​​​​വ​​​​രും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.