ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 32 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍
Thursday, December 12, 2024 1:29 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 32 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 14 കേസുകളില്‍ പ്രാഥമികാന്വേഷണം നടത്തിയതില്‍ ആറ് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെയാണു കേസുകളുടെ എണ്ണം 32 ആയത്.
നാലു കേസുകളില്‍ക്കൂടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക അനുമതി തേടി. ആകെയുള്ള 32 എഫ്ഐആറില്‍ 11 എണ്ണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു.
ഹേമ കമ്മിറ്റിക്കു മുന്പില് മൊഴി നല്‍കിയതിന്റെ പേരില്‍ സംഘടനയില്‍നിന്നു പുറത്താക്കുമെന്ന് കാണിച്ച് മേക്കപ്പ് കലാകാരികള്‍ക്കു ലഭിച്ച കാരണംകാണിക്കല്‍ നോട്ടീസ് കോടതിയില്‍ ഹാജരാക്കി.
സംഘടനയുടെ ചില ഭാരവാഹികളെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു എന്നതടക്കമുള്ള കാരണങ്ങളാണ് പുറത്താക്കല്‍ നോട്ടീസിലുള്ളത്.