നേതൃമാറ്റം സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ല: വി.ഡി. സതീശൻ
Thursday, December 12, 2024 1:28 AM IST
കണ്ണൂർ: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇപ്പോൾ പുറത്തു വരുന്നതെല്ലാം മാധ്യമസൃഷ്ടികൾ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നേതൃമാറ്റത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാപരമായ കാര്യങ്ങളിലുള്ള അഭിപ്രായം മാധ്യമങ്ങളോടു പറയില്ല. അത്തരം കാര്യങ്ങൾ പറയാൻ അതിന്റേതായ വേദികളുണ്ട്.
ഞങ്ങളുടേത് ജനാധിപത്യ പാര്‍ട്ടിയാണ്. വി.ഡി. സതീശനോ കെ. സുധാകരനോ പോക്കറ്റില്‍നിന്നു കടലാസെടുത്ത് ഇതാണു തീരുമാനം എന്നു പറഞ്ഞാല്‍ സിപിഎമ്മിലേതുപോലെ കൈയടിച്ച് പാസാക്കുന്ന പാർട്ടിയല്ല കോൺഗ്രസ്.
ചെറുപ്പക്കാര്‍ വരെ അതിനെ ചോദ്യം ചെയ്യും. ജനാധിപത്യപരമായ ചര്‍ച്ചകള്‍ പാർട്ടിക്കുള്ളിൽ സജീവമായി നടക്കും. എല്ലാവര്ക്കും അതിനുള്ള അവസരം പാര്‍ട്ടി കമ്മിറ്റികളിലുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.