ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ റഷ്യൻ ബഹുമതി
Thursday, December 12, 2024 1:28 AM IST
കോട്ടയം: ആധ്യാത്മിക, സാമൂഹികരംഗത്തെ സംഭാവനകളും, ഇന്ത്യ - റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ നടത്തുന്ന ഇടപെടലുകളും പരിഗണിച്ച് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയ്ക്ക് റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സമ്മാനിക്കും.
ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് വേണ്ടി റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് ബഹുമതി കൈമാറും.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം ഈ കാലയളവില്‍ കൂടുതല്‍ ദൃഢമാക്കി. സമൂഹത്തില്‍ നടത്തിയ ഇടപെടലുകളും റഷ്യയുമായുള്ള ആധ്യാത്മിക, സാംസ്കാരിക വിനിമയവും പുരസ്കാരത്തില്‍ നിര്‍ണായകമായി.