മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 53 ലക്ഷം കൂടി നൽകി കുടുംബശ്രീ
Thursday, December 12, 2024 1:28 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കരുത്തേകാൻ വീണ്ടും കുടുംബശ്രീ. അയൽക്കൂട്ട അംഗങ്ങൾ രണ്ടാം ഘട്ടത്തിൽ സമാഹരിച്ച 53.19 ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ആദ്യഘട്ടത്തിൽ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും 20.05 കോടി രൂപ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 53 ലക്ഷം രൂപ കൂടി കൈമാറിയത്.