നദി സംയോജന പദ്ധതി കേരളം എതിർക്കണം: പി.ജെ. ജോസഫ്
Thursday, December 12, 2024 1:28 AM IST
തൊടുപുഴ: പന്പഅച്ചൻകോവിൽവൈപ്പാർ നദി സംയോജന പദ്ധതിയെ കേരളം ശക്തമായി എതിർക്കണമെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ.
63.4 കോടി ഘന മീറ്റർ വെള്ളം തമിഴ്നാട്ടിലേക്ക് ടണൽ വഴി തിരിച്ചു വിടുന്നതാണ് നിർദിഷ്ട പദ്ധതി. പന്പയും അച്ചൻകോവിലാറും കേരളത്തിൽ ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദികളാണ്. ഇത് അന്തർ സംസ്ഥാന നദിയല്ല.
രണ്ടായിരത്തിലധികം ഹെക്ടർ വനഭൂമി വെള്ളത്തിനടിയിലാകും. കേരളത്തോട് ആലോചിക്കാതെ അജണ്ട പോലും നിശ്ചയിച്ചത് ശരിയായ നടപടിയല്ല . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പ് അറിയിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.