കാ​​​ക്ക​​​നാ​​​ട്:​ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി ആ​​​ലു​​​വ അ​​​ത്താ​​​ണി​​​യി​​​ലേ​​​ക്ക് ഓ​​​ട്ടം വി​​​ളി​​​ച്ച കൊ​​​ല്ലം ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ലെ​ അ​​​സി. വെ​​​ഹി​​​ക്കി​​​ൾ​ ഇ​​​ൻ​​​സ്പെ​​​ക്ട​​​റെ​ കൂ​​​ലി​​​ത്ത​​​ർ​​​ക്ക​​​ത്തി​​​നി​​​ട​​​യി​​​ൽ പാ​​​തി​​​വ​​​ഴി​​​യി​​​ൽ ഇ​​​റ​​​ക്കി​​​വി​​​ട്ട ഓ​​​ട്ടോ ഡ്രൈ​​​വ​​​റു​​​ടെ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

മീ​​​റ്റ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ​ആ​​​വ​​​ശ്യം​ നി​​​ര​​​സി​​​ക്കു​​​ക​​​യും 100 രൂ​​​പ​​​യു​​​ടെ ഓ​​​ട്ട​​​ത്തി​​​ന് 180 രൂ​​​പ​ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ​ചെ​​​യ്ത​ ഓ​​​ട്ടോ​​​ക്കാ​​​ര​​​നോ​​​ട് മീ​​​റ്റ​​റി​​ട്ടു സ​​​വാ​​​രി തു​​​ട​​​രാ​​​ൻ പ​​​റ​​​ഞ്ഞ​​​താ​​​ണ് സം​​​ഭ​​​വ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം.


ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ ത​​​ന്നെ വ​​​ഴി​​​യി​​​ൽ ഇ​​​റ​​​ക്കി​​വി​​​ട്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​റ​​​ണാ​​​കു​​​ളം ആ​​​ർ​​ടി ​ഓ​​​ഫീ​​​സി​​​ൽ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ സ​​​ഹി​​​തം മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​ദ്യോ​​​ഗസ്ഥൻ പ​​​രാ​​​തി ന​​ൽ​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹി​​​യ​​​റിം​​​ഗി​​​നി​​​ട​​​യി​​​ൽ കു​​​റ്റം സ​​​മ്മ​​​തി​​​ച്ച ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ​​​ക്ക് 1,700 രൂ​​​പ പി​​​ഴ ചു​​​മ​​​ത്തു​​​ക​​​യും ഇ​​​യാ​​​ളു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.ഈ ​​മാ​​സം അ​​ഞ്ചി​​നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്.