ആദിവാസി വീട്ടമ്മ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച നിലയില്‍
Thursday, December 12, 2024 1:28 AM IST
വെള്ളിക്കുളങ്ങര (തൃശൂർ): ശാസ്താംപൂവം ആദിവാസിനഗറിലെ വയോധികയെ കാടിനുള്ളില്‍ ആനയുടെ ചവിട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംപൂവം കാടര്വീട്ടില് പരേതനായ പരമേശ്വരന്റെ ഭാര്യ മീനാക്ഷി(70)യെയാണു കാട്ടാന കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്ന ഇവരെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. വെള്ളിക്കുളങ്ങര പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്നു ശാസ്താംപൂവം ആദിവാസിനഗറിലെ ശ്മശാനത്തില്‍.
മകന്: പ്രഭാകരന്. മരുമകള്‍: ഇന്ദിര.