ധനേഷ് കോൺഗ്രസ് പ്രവർത്തകൻ; അംഗത്വ രസീത് പുറത്ത്
Thursday, December 12, 2024 1:28 AM IST
കണ്ണൂര്‍: മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ നിയമനം ലഭിച്ചുവെന്നു പറയുന്ന സിപിഎം പ്രവര്‍ത്തകനെന്നു കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്ന എം.കെ. ധനേഷ് 2021 ൽ കോൺഗ്രസിൽ ചേർന്നയാളെന്ന് എം.കെ. രാഘവൻ വിഭാഗം അനുകൂലികൾ.
2021 ജനുവരി നാലിന് കുഞ്ഞിമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വിജയൻ ഒപ്പിട്ട് നല്കിയ അംഗത്വ രസീതാണ് പുറത്തുവന്നിരിക്കുന്നത്. അംഗത്വം നല്‍കിയെന്ന് കെ.വിജയൻ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, പ്രാദേശികമായ എതിർപ്പിനെത്തുടർന്ന് അംഗത്വം അപ്പോൾത്തന്നെ റദ്ദാക്കിയെന്നാണ് മണ്ഡലം പ്രസിഡന്റ് കെ.വിജയന്റെ പ്രതികരണം. മണ്ഡലം പ്രസിഡന്റിനു പ്രാഥമിക അംഗത്വം റദാക്കാൻ അധികാരമില്ലെന്നാണ് എം.കെ. രാഘവൻ അനുകൂലികൾ പറയുന്നത്.