തോട്ടട ഐടിഐയിൽ എസ്എഫ്ഐ - കെഎസ്യു സംഘർഷം
Thursday, December 12, 2024 1:28 AM IST
കണ്ണൂർ: കെഎസ്യു പ്രവർത്തകർ കാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം.
സംഘർഷത്തിൽ ഇരു വിഭാഗം വിദ്യാർഥികൾക്കും പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ മാറ്റിയത്. സംഭവത്തെത്തുടർന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു.
നാളെ വിദ്യാര്‍ഥി സംഘടനകള്‍, പോലീസ്, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരെ ഉൾപ്പെടുത്തി സര്‍വകക്ഷി ചര്‍ച്ച നടത്തുമെന്നു കണ്ണൂര്‍ എസിപി രത്നകുമാര്‍ അറിയിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊടിമരം പിഴുതെറിഞ്ഞെന്നാരോപിച്ച് ചൊവ്വാഴ്ച കെഎസ്യു -എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ സംഘര്‍ഷം.