ഷാന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കി
Thursday, December 12, 2024 1:28 AM IST
കൊച്ചി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ വധക്കേസിലെ അഞ്ചു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് ചട്ടങ്ങള്‍ ലംഘിച്ചും മനസിരുത്താതെയുമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് രണ്ടു മുതല്‍ ആറു വരെ പ്രതികളുടെ ജാമ്യം ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് റദ്ദാക്കിയത്.
വിഷ്ണു, അഭിമന്യു, സനന്ദ്, അതുല്‍, ധനീഷ് എന്നിവര്‍ക്ക് ആലപ്പുഴ സെഷന്‍സ് കോടതി അനുവദിച്ച ജാമ്യമാണു റദ്ദാക്കിയത്.