കിലയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി
Thursday, December 12, 2024 1:28 AM IST
തൃശൂർ: പഞ്ചായത്തുകളുടെ കാര്യശേഷി വികസിപ്പിക്കുന്നതിൽ രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനു കിലയ്ക്കു ലഭിച്ച പുരസ്കാരം രാഷ്ട്രപതിയിൽനിന്നു ഡയറക്ടർ ജനറൽ എ. നിസാമുദീൻ ഏറ്റുവാങ്ങി. ഒരുകോടി രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങിയതാണു പുരസ്കാരം.
രാഷ്ട്രപതി ദ്രൗപതി മുർമു, പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ്, പഞ്ചായത്തീരാജ് സഹമന്ത്രി പ്രഫ. എസ്.പി. സിംഗ് ബാഗേൽ, ദേശീയ പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് എന്നിവർ പ്രസംഗിച്ചു.
മലപ്പുറം ജില്ലയിലെ പെരുന്പടപ്പ് പഞ്ചായത്ത് ഉൾപ്പെടെ 27 തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ദീൻദയാൽ ഉപാധ്യായ് പഞ്ചായത്ത് സത്സത് വികാസ് പുരസ്കാരങ്ങളും വിതരണം ചെയ്തു.