തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേയും എ​​​ൽ​​​ഡി​​​എ​​​ഫ് ദു​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേയും ശ​​​ക്ത​​​മാ​​​യ രോ​​​ഷം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെയും പാ​​​ല​​​ക്കാ​​​ട് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും ഉ​​​ജ്വ​​​ല​​​വി​​​ജ​​​യ​​​ത്തി​​​നും ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​നും ശേ​​​ഷം യു​​​ഡി​​​എ​​​ഫി​​​ന്‍റെ ക​​​രു​​​ത്തും ജ​​​ന​​​പി​​​ന്തു​​​ണ​​​യും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും ബി​​​ജെ​​​പി​​​ക്കും കാ​​​ട്ടി​​​ക്കൊ​​​ടു​​​ത്ത ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​മാ​​​ണ് ത​​​ദ്ദേ​​​ശ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​തെ​​​ന്നും കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.