പാ​​​​ല​​​​ക്കാ​​​​ട്: കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ​​​​തി​​​​രാ​​​​യ ക​​​​ള്ള​​​​പ്പ​​​​ണ ആ​​​​രോ​​​​പ​​​​ണം പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് സി​​​​പി​​​​എ​​​​മ്മി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ​​​​ഭി​​​​ന്ന​​​​ത​​​​യെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ. പെ​​​​ട്ടി​​​​വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ‌​​​​വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. താ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ് പാ​​​​ർ​​​​ട്ടി അ​​​​ഭി​​​​പ്രാ​​​​യം. അ​​​​ല്ലാ​​​​ത്ത​​​​തു സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​മ​​​​ല്ല.

ഒ​​​​രു ബാ​​​​ഗി​​​​ന്‍റെ പി​​​​ന്നാ​​​​ലെ പോ​​​​കു​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യ​​​​ല്ല സി​​​​പി​​​​എം. ബാ​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ന്ന​​​​താ​​​​ണ്. യാ​​​​ദൃ​​​​ച്ഛി​​​​ക​​​​മാ​​​​യി വ​​​​ന്ന, വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​മാ​​​​ണ്. ഉ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട പ്ര​​​​ശ്ന​​​​മ​​​​ല്ല. ശ​​​​രി​​​​യാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണം.

വ​​​​സ്ത്രം കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തു തെ​​​​റ്റാ​​​​ണെ​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്. നീ​​​​ല​​​​യും ക​​​​റു​​​​ത്ത​​​​തു​​​​മു​​​​ൾ​​​​പ്പെ​​​​ടെ ബാ​​​​ഗു​​​​ക​​​​ൾ കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യ​​​​പ്പെ​​​​ടേ​​​​ണ്ട രാ​​​​ഷ്‌​​ട്രീ​​​​യ​​​​പ്ര​​​​ശ്ന​​​​മാ​​​​ണ്. ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ ജ​​​​ന​​​​കീ​​​​യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യ​​​​പ്പെ​​​​ടും. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു തെ​​​​റ്റു​​​​ പ​​​​റ്റി​​​​യി​​​​ട്ടി​​​​ല്ല. തെ​​​​ളി​​​​വ് ഇ​​​​ല്ലാ​​​​തെ​​​​ത​​​​ന്നെ ആ​​​​ളു​​​​ക​​​​ൾ​​​​ക്കു കാ​​​​ര്യം മ​​​​ന​​​​സി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്.


പെ​​​​ട്ടി​​​​വി​​​​ഷ​​​​യം അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മേ​​​​യ​​​​ല്ല. നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​വി​​​​ഷ​​​​യ​​​​മാ​​​​ണ്. അ​​​​താ​​​​ണ് എ​​​​ല്ലാം എ​​​​ന്നു കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ല. പാ​​​​ല​​​​ക്കാ​​​​ട്ട് ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ടം ന​​​​ട​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​നു കി​​​​ട്ടി​​​​യ വോ​​​​ട്ട് എ​​​​ന്താ​​​​യാ​​​​ലും ബി​​​​ജെ​​​​പി​​​​ക്കു കി​​​​ട്ടാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ല. ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ലി​​​​നു കി​​​​ട്ടി​​​​യ വോ​​​​ട്ട് രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നു കി​​​​ട്ടി​​​​ല്ലെ​​​​ന്നും എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.