"പെട്ടി അടച്ച് ’ കൃഷ്ണദാസ്
Sunday, November 10, 2024 1:03 AM IST
പാലക്കാട്: പെട്ടിവിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിലപാട് കടുപ്പിച്ചതോടെ വിഷയത്തിൽ പ്രതികരണം നടത്താതെ സംസ്ഥാനസമിതിയംഗം എൻ.എൻ. കൃഷ്ണദാസ്. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നുമാണ് ഇന്നലത്തെ പ്രതികരണം.
പാലക്കാട്ട് വികസനവിഷയങ്ങൾ ചർച്ചയാകണം. പാലക്കാടിന്റെ വികസനത്തിന് ഇടതുസർക്കാരിനോടു ചേർന്നുനിൽക്കുന്ന ഒരു എംഎൽഎ വേണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
പെട്ടിയുടെ പിറകേ പോകില്ലെന്നും വികസനമാണ് ചർച്ചയാകേണ്ടതെന്നുമായിരുന്നു കഴിഞ്ഞദിവസം കൃഷ്ണദാസ് പറഞ്ഞത്.
എന്നാൽ പെട്ടിയും ചർച്ചചെയ്യുമെന്നാണ് കൃഷ്ണദാസിന്റെ നിലപാട് തള്ളിക്കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. ഇതോടെയാണ് വിഷയത്തിലെ പ്രതികരണങ്ങളിൽനിന്ന് കൃഷ്ണദാസ് പിൻവാങ്ങിയത്.