മു​ന​മ്പം ഉ​പ​വാ​സ സ​മ​രം മൂന്നു ദിവസം പിന്നിട്ടു
മു​ന​മ്പം  ഉ​പ​വാ​സ സ​മ​രം  മൂന്നു ദിവസം പിന്നിട്ടു
Wednesday, October 16, 2024 12:22 AM IST
മു​​​​ന​​​​മ്പം: ഭൂ​​​​മി​​​​യു​​​​ടെ റ​​​​വ​​​​ന്യൂ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ ഉ​​​​ട​​​​ന്‍ പു​​​​നഃസ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ക​​​​ട​​​​പ്പു​​​​റം വേ​​​​ളാ​​​​ങ്ക​​​​ണ്ണി മാ​​​​താ പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന മു​​​​ന​​​​മ്പം ക​​​​ട​​​​പ്പു​​​​റം നി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം മൂ​​​​ന്നു ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ടു. ഇ​​​​ന്ന​​​​ലെ ഫി​​​​ലി​​​​പ് ജോ​​​​സ​​​​ഫ് ത​​​​യ്യി​​​​ല്‍, ഭാ​​​​ര്യ സ​​​​ന്ധ്യ ഫി​​​​ലി​​​​പ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഉ​​​​പ​​​​വാ​​​​സ​​​​മി​​​​രു​​​​ന്ന​​​​ത്.

മൂ​​​​ന്നാം ദി​​​​ന​​​​ത്തി​​​​ലെ ഉ​​​​പ​​​​വാ​​​​സ​​​​സ​​​​മ​​​​രം, ക​​​​ട​​​​പ്പു​​​​റം വേ​​​​ളാ​​​​ങ്ക​​​​ണ്ണി​​​​മാ​​​​താ പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ആ​​​​ന്‍റ​​​​ണി സേ​​​​വ്യ​​​​ര്‍ സ​​​​മ​​​​ര​​​​ക്കാ​​​​രെ ഷാ​​​​ള്‍ അ​​​​ണി​​​​യി​​​​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പാ​​​​ല​​​​ക്ക​​​​ല്‍ സ​​​​മ​​​​ര​​​​ക്കാ​​​​ര്‍​ക്കു നാ​​​​ര​​​​ങ്ങാ​​​​നീ​​​​ര് ന​​​​ല്‍​കി ഇ​​​​ന്ന​​​​ല​​​​ത്തെ ഉ​​​​പ​​​​വാ​​​​സസ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.


മൂ​​​​ന്നാം ദി​​​​ന​​​​ത്തി​​​​ലെ ഉ​​​​പ​​​​വാ​​​​സ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന് ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് കോ​​​​ട്ട​​​​പ്പു​​​​റം രൂ​​​​പ​​​​ത ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​​യും സാ​​​​മൂ​​​​ഹ്യ സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ കി​​​​ഡ്‌​​​​സി​​​​ലെ​​​​യും വൈ​​​​ദി​​​ക​​​​ര്‍, ഭാ​​​​ര​​​​തീ​​​​യ മ​​​​ത്സ്യ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക സം​​​​ഘ​​​​ത്തി​​​​ന്‍റെ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ താ​​​​ലൂ​​​​ക്ക് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ എ​​​​ത്തി.

റ​​​​വ​​​​ന്യൂ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ തി​​​​രി​​​​ച്ചു​​കി​​​​ട്ടും​​​​വ​​​​രെ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​പോ​​​​കു​​​​മെ​​​​ന്ന് ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പാ​​​​ല​​​​ക്ക​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.