സന്തോഷ് കരുമത്രയ്ക്ക് ശാലോം മാധ്യമ അവാര്‍ഡ്
സന്തോഷ് കരുമത്രയ്ക്ക് ശാലോം  മാധ്യമ അവാര്‍ഡ്
Monday, October 14, 2024 5:17 AM IST
കോ​ഴി​ക്കോ​ട്: ക്രി​സ്തീ​യ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ ആ​ദ​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ശാ​ലോം മീ​ഡി​യ ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള ശാ​ലോം മീ​ഡി​യ അ​വാ​ര്‍ഡ് ഷെ​ക്കെ​യ്‌​ന ന്യൂ​സ് ചാ​ന​ലി​ന്‍റെ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ന്തോ​ഷ് ക​രു​മ​ത്ര​യ്ക്ക്.

25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്. ഷെ​ക്കെ​യ്‌​ന ടി​വി​യി​ലൂ​ടെ കേ​ര​ള സ​ഭ​യ്ക്കും ക്രൈ​സ്ത​വ മാ​ധ്യ​മ ശു​ശ്രൂ​ഷ​യ്ക്കും ന​ല്‍കി​യ സം​ഭാ​വ​ന​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് സ​ന്തോ​ഷ് ക​രു​മ​ത്ര​യെ ഈ ​വ​ര്‍ഷ​ത്തെ അ​വാ​ര്‍ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഷെ​വ​ലി​യാ​ര്‍ ബെ​ന്നി പു​ന്ന​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​വാ​ര്‍ഡ് നി​ര്‍ണ​യ ക​മ്മി​റ്റി അ​റി​യി​ച്ചു.


ഡി​സം​ബ​ര്‍ 20ന് ​ശാ​ലോം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും.
പ​തി​നാ​ലാം വ​യ​സി​ല്‍ പ​ങ്കെ​ടു​ത്ത ധ്യാ​ന​ത്തെ തു​ട​ര്‍ന്ന് സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ രം​ഗ​ത്തേ​ക്കു ക​ട​ന്ന സ​ന്തോ​ഷ് ക​രു​മ​ത്ര മൂ​ന്നു​പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ളി​ല്‍ ക്രി​സ്തു​വി​നെ പ്ര​ഘോ​ഷി​ക്കു​ന്നു. ഭാ​ര്യ അ​ന്ന. മ​ക്ക​ള്‍ എ​സ്തേ​ര്‍ ആ​ന്‍, മ​റി​യം സ​ന്തോ​ഷ്, ജോ​ണ്‍ പോ​ള്‍ സ​ന്തോ​ഷ്, പീ​റ്റ​ര്‍ക്രി​സ്റ്റോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.