കൊ​​​ച്ചി: ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ടി​​​ന്മേ​​​ല്‍ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​തെ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യും അ​​​ലം​​​ഭാ​​​വം തു​​​ട​​​ര്‍ന്നും സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​വ​​​കു​​​പ്പ് ക്രൈ​​​സ്ത​​​വ​​​രെ നി​​​ര​​​ന്ത​​​രം അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍.

ക്രൈ​​​സ്ത​​​വ പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍ട്ടി​​​ന്മേ​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ സ​​​ബ്മി​​​ഷ​​​ന് ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ മ​​​ന്ത്രി ന​​​ല്‍കി​​​യ മ​​​റു​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഒ​​​ളി​​​ച്ചോ​​​ട്ട​​​മാ​​​ണ്.


കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് റി​​​പ്പോ​​​ര്‍ട്ട് വി​​​ര​​​ല്‍ ചൂ​​​ണ്ടു​​​ന്നു​​​വെ​​​ന്ന സൂ​​​ച​​​ന​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​മ്പോ​​​ള്‍ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ പൂ​​​ര്‍ണ​​​രൂ​​​പം ഇ​​​പ്പോ​​​ഴും ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പി​​​ന്നി​​​ല്‍ സം​​​ശ​​​യ​​​ങ്ങ​​​ളു​​​ണ്ടെന്നും വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പറഞ്ഞു.