2025ലെ പൊതു അവധിദിനങ്ങൾ
Friday, October 11, 2024 1:33 AM IST
തിരുവനന്തപുരം: 2025ലെ പൊതു അവധികൾ തീരുമാനിച്ച് മന്ത്രിസഭാ യോഗം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ജനുവരി ഒന്ന്-മന്നം ജയന്തി. ഫെബ്രുവരി 26-മഹാശിവരാത്രി. മാർച്ച് 31-റംസാൻ. എപ്രിൽ 14-വിഷു, അംബേദ്കർ ജയന്തി. എപ്രിൽ 17-പെസഹവ്യാഴം. ഏപ്രിൽ 18-ദുഃഖവെള്ളി. മേയ് ഒന്ന്-മേയ് ദിനം. ജൂണ്‍ ആറ്-ബക്രീദ്. ജൂലൈ 24-കർക്കടകവാവ്. ഓഗസ്റ്റ് 15-സ്വാതന്ത്ര്യദിനം. ഓഗസ്റ്റ് 28-അയ്യങ്കാളി ജയന്തി. സെപ്റ്റംബർ നാല്-ഒന്നാം ഓണം. സെപ്റ്റംബർ അഞ്ച്-തിരുവോണം. സെപ്റ്റംബർ ആറ്-മൂന്നാം ഓണം. ഒക്ടോബർ ഒന്ന്-മഹാനവമി. ഒക്ടോബർ രണ്ട്-വിജയദശമി. ഒക്ടോബർ 20-ദീപാവലി. ഡിസംബർ 25-ക്രിസ്മസ്.
പൊതു അവധിദിവസങ്ങളായ രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന മറ്റ് അവധികൾ:
ജനുവരി 26-റിപ്പബ്ലിക് ദിനം. ഏപ്രിൽ 20-ഈസ്റ്റർ. സെപ്റ്റംബർ ഏഴ്- ശ്രീനാരായണഗുരു ജയന്തി. സെപ്റ്റംബർ 21- ശ്രീനാരായണ ഗുരുസമാധി.
നിയന്ത്രിത അവധി:
മാർച്ച് നാല്-അയ്യാ വൈകുണ്ഠസ്വാമി ജയന്തി. ഓഗസ്റ്റ് എട്ട്-ആവണി അവിട്ടം. സെപ്റ്റംബർ ഒൻപത്-വിശ്വകർമ ജയന്തി
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് അക്ട് അനുസരിച്ചുള്ള അവധികൾ:
ഫെബ്രുവരി 26-മഹാശിവരാത്രി. മാർച്ച് 31-റംസാൻ. ഏപ്രിൽ ഒന്ന്-വർഷാന്ത്യ കണക്കെടുപ്പ്. ഏപ്രിൽ 14-വിഷു, അംബേദ്കർ ജയന്തി. ഏപ്രിൽ 18-ദുഃഖവെള്ളി. മേയ് ഒന്ന്-മേയ് ദിനം. ജൂണ്‍ ആറ്-ബക്രീദ്. ജൂലൈ 24-കർക്കടകവാവ്. ഓഗസ്റ്റ് 15-സ്വാതന്ത്ര്യദിനം. സെപ്റ്റംബർ നാല്-ഒന്നാം ഓണം. സെപ്റ്റംബർ അഞ്ച്-തിരുവോണം. ഒക്ടോബർ ഒന്ന്-മഹാനവമി. ഒക്ടോബർ രണ്ട്-വിജയദശമി. ഒക്ടോബർ 20-ദീപാവലി. ഡിസംബർ 25-ക്രിസ്മസ്.