കൊ​​ച്ചി: സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ച്ചു​​വെ​​ന്ന വ​​നി​​താ സിനിമാ നി​​ര്‍മാ​​താ​​വി​​ന്‍റെ പ​​രാ​​തി​​യി​​ല്‍ കേ​​സെ​​ടു​​ത്ത് പോ​​ലീ​​സ്. കേ​​ര​​ള ഫി​​ലിം പ്രൊ​​ഡ്യൂ​​സേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ നി​​ര്‍മാ​​താ​​വ് ആ​​ന്‍റോ ജോ​​സ​​ഫ്, ലി​​സ്റ്റി​​ന്‍ സ്റ്റീ​​ഫ​​ന്‍, ബി. ​​രാ​​കേ​​ഷ് എ​​ന്നി​​വ​​രു​​ള്‍പ്പെ​​ടെ ഒ​​ന്പ​​തു പേ​​ര്‍ക്കെ​​തി​​രേ​​യാ​​ണു കേ​​സ്. പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​നു ന​​ല്‍കി​​യ പ​​രാ​​തി​​യി​​ല്‍ എ​​റ​​ണാ​​കു​​ളം സെ​​ന്‍ട്ര​​ല്‍ പോ​​ലീ​​സാ​​ണ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത്.

വ​​നി​​താ നി​​ര്‍മാ​​താ​​വി​​ന്‍റെ ചി​​ത്ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി ചി​​ല ത​​ര്‍ക്ക​​ങ്ങ​​ള്‍ നി​​ല​​നി​​ന്നി​​രു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ ഈ ​​നി​​ര്‍മാ​​താ​​വി​​നെ യോ​​ഗ​​ത്തി​​ലേ​​ക്ക് വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യു​​ണ്ടാ​​യി. ഈ ​​സ​​മ​​യ​​ത്ത് വ​​നി​​താ നി​​ര്‍മാ​​താ​​വ് ചി​​ല പ​​രാ​​തി​​ക​​ള്‍ മു​​ന്നോ​​ട്ടു​​വ​​ച്ചു. എ​​ന്നാ​​ല്‍, അ​​ടു​​ത്ത യോ​​ഗ​​ത്തി​​ല്‍ ഇ​​തു ച​​ര്‍ച്ച ചെ​​യ്തു പ​​രി​​ഹ​​രി​​ക്കാ​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.

അ​​ടു​​ത്ത യോ​​ഗ​​ത്തി​​ലേ​​ക്ക് വ​​നി​​താ നി​​ര്‍മാ​​താ​​വി​​നെ വി​​ളി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഹേ​​മാ ക​​മ്മി​​റ്റി റി​​പ്പോ​​ര്‍ട്ട് പു​​റ​​ത്തു വ​​ന്ന​​ത്. തു​​ട​​ര്‍ന്ന് വ​​നി​​താ നി​​ര്‍മാ​​താ​​വ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ​​ര​​സ്യ​​പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി രം​​ഗ​​ത്തു​​വ​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍ന്ന് പ​​ര​​സ്യ​​പ്ര​​തി​​ക​​ര​​ണ​​ത്തി​​ല്‍ വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു അ​​സോ​​സി​​യേ​​ഷ​​ന്‍ ക​​ത്ത് ന​​ല്‍കി.


ഇ​​തി​​ല്‍ വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍കാ​​നാ​​യി എ​​ത്തി​​യ യോ​​ഗ​​ത്തി​​ല്‍ വ​​ച്ച് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്നാ​​ണു വ​​നി​​താ നി​​ര്‍മാ​​താ​​വി​​ന്‍റെ പ​​രാ​​തി.

മാ​​ന​​സി​​ക​​മാ​​യി സ​​മ്മ​​ര്‍ദം ചെ​​ലു​​ത്തി​​യെ​​ന്നും സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ പെ​​രു​​മാ​​റ്റ​​മു​​ണ്ടാ​​യെ​​ന്നും പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു.

നി​ര്‍​മാ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു

കൊ​​​ച്ചി: വ​​​നി​​​താ ച​​​ല​​​ച്ചി​​​ത്ര നി​​​ര്‍​മാ​​​താ​​​വ് ന​​​ല്‍​കി​​​യ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ല്‍ നാ​​​ല് നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ അ​​​റ​​​സ്റ്റ് കോ​​​ട​​​തി ത​​​ട​​​ഞ്ഞു.

പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ആ​​​ന്‍റോ ജോ​​​സ​​​ഫ്, അ​​​നി​​​ല്‍ തോ​​​മ​​​സ്, ബി. ​​​രാ​​​കേ​​​ഷ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ജാ​​​മ്യം തേ​​​ടി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ് ഉ​​​ത്ത​​​ര​​​വാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്.