റ​സ്റ്റ് ഹൗ​സ് അ​നു​വ​ദി​ച്ചി​ല്ല; ‌ വ​രാ​ന്ത​യി​ല്‍ യോ​ഗം ന​ട​ത്തി പി.​വി.​ അ​ന്‍​വ​ര്‍
റ​സ്റ്റ് ഹൗ​സ് അ​നു​വ​ദി​ച്ചി​ല്ല; ‌ വ​രാ​ന്ത​യി​ല്‍ യോ​ഗം ന​ട​ത്തി  പി.​വി.​ അ​ന്‍​വ​ര്‍
Friday, October 11, 2024 1:33 AM IST
ക​​​ള​​​മ​​​ശേ​​​രി: യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​ന് റ​​​സ്റ്റ് ഹൗ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്ന് വ​​​രാ​​​ന്ത​​​യി​​​ല്‍ യോ​​​ഗം ന​​​ട​​​ത്തി പി.​​​വി.​​​ അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ.

ജി​​​ല്ല​​​യി​​​ലെ ആ​​​ളു​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സ്വ​​​കാ​​​ര്യ​​​മാ​​​യി ചേ​​​ര്‍​ന്ന യോ​​​ഗ​​​മാ​​​ണു പ​​​ത്ത​​​ടി​​​പ്പാ​​​ലം പി​​ഡ​​​ബ്ല്യു​​​ഡി റ​​​സ്റ്റ് ഹൗ​​​സി​​​ന്‍റെ വ​​​രാ​​​ന്ത​​​യി​​​ല്‍ ന​​​ട​​​ത്തേ​​​ണ്ടി​​വ​​​ന്ന​​​ത്. യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി ഈ​ ​​മാ​​​സം എ​​​ട്ടി​​​ന് പി​​​ഡ​​​ബ്ല്യു​​​ഡി​​​ക്ക് മെ​​​യി​​​ല്‍ അ​​​യ​​​ച്ചി​​​രു​​​ന്നു.

അ​​​തു​​​പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ റ​​​സ്റ്റ് ഹൗ​​​സി​​​ല്‍ യോ​​​ഗം ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ രാ​​​ഷ്‌​​ട്രീ​​​യ​​ പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്കു യോ​​​ഗ​​​ത്തി​​​ന് അ​​​നു​​​വാ​​​ദ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​റ​​​ക്കി​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ങ്ങ​​​ള്‍ രാ​​​ഷ്‌​​ട്രീ​​​യ​​ പാ​​​ര്‍​ട്ടി​​​യ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും അ​​​ധി​​​കൃ​​​ത​​​ര്‍ ചെ​​​വി​​​ക്കൊ​​​ണ്ടി​​​ല്ല.​ തു​​​ട​​​ര്‍​ന്ന് പു​​​റ​​​ത്തു​​നി​​​ന്നു ക​​​സേ​​​ര​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച് റ​​സ്റ്റ് ഹൗ​​​സ് വ​​​രാ​​​ന്ത​​​യി​​​ല്‍ യോ​​​ഗം ന​​​ട​​​ത്തി.

മു​​സ്‌​​ലിം ലീ​​​ഗ് മു​​​ന്‍ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഹം​​​സ പ​​​റ​​​ക്കാ​​​ട്ടി​​​ല്‍, ക​​​ള​​​മ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭ വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ൻ​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എ​​​ച്ച്.​​​ സു​​​ബൈ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ യോ​​​ഗ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​കി.


നൂ​​റോ​​ളം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.​​​ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി റ​​​സ്റ്റ് ഹൗ​​​സി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി യോ​​​ഗം ന​​​ട​​​ത്തി​​​യ​​​തി​​​ന് കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്ന് ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

അ​​തേ​​സ​​മ​​യം, യോ​​​ഗ​​​ത്തി​​​നു ഹാ​​​ള്‍ ത​​​രാ​​​തി​​​രു​​​ന്ന​​​ത് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​​യാ​​​സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലിലാ​​​ണെ​​​ന്ന് പി.​​​വി.​​​അ​​​ന്‍​വ​​​ര്‍ ആ​​രോ​​പി​​ച്ചു. റ​​​സ്റ്റ് ഹൗ​​​സ് മാ​​​നേ​​​ജ​​​ര്‍ ഫോ​​​ണ്‍ ഓ​​​ഫാ​​​ക്കി മാ​​​റി നി​​​ല്‍​ക്കു​​​ക​​യാ​​​യി​​​​രു​​​ന്നു. ഇ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്നും പി.​​​വി. അ​​​ന്‍​വ​​​ര്‍ പ​​​റ​​​ഞ്ഞു. മോ​​​ദി​​​യെ​​​യും ക​​​ട​​​ത്തി​​​വെ​​​ട്ടു​​​ന്ന ആ​​​ളാ​​​ണു പി​​​ണ​​​റാ​​​യി​​​യെ​​​ന്നും അ​​​ന്‍​വ​​​ര്‍ കൂ​​​ട്ടി​​ച്ചേ​​​ര്‍​ത്തു.

18ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ലോ ക​​​ള​​​മ​​​ശേ​​​രി ടൗ​​​ണ്‍ ഹാ​​​ളി​​​ലോ ജി​​​ല്ലാ ​ക​​​ണ്‍വ​​​ന്‍​ഷ​​​ന്‍ ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.