കാ​റു​ക​ളി​ല്‍ ചൈ​ല്‍​ഡ് സീ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​ല്ലെ​ന്നു ‌മന്ത്രി
കാ​റു​ക​ളി​ല്‍ ചൈ​ല്‍​ഡ് സീ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​ല്ലെ​ന്നു ‌മന്ത്രി
Thursday, October 10, 2024 2:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​റു​​​ക​​​ളി​​​ല്‍ ചൈ​​​ല്‍​ഡ് സീ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​ല്ലെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍. ഇ​​​ങ്ങ​​​നെ ഒ​​​രു കാ​​​ര്യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​​ര്‍ ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ല.

നി​​​യ​​​മ​​​ത്തി​​​ലൂ​​​ടെ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന കാ​​​ര്യം ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ​​​റ​​​ഞ്ഞെ​​​ന്നേ​​​യു​​​ള്ളൂ എ​​​ന്നും ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ആ​​​ണ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​യി ക​​​ണ്ട് പി​​​ഴ ഇ​​​ടാ​​​ക്കി​​​ല്ല. വി​​​ഷ​​​യം ച​​​ര്‍​ച്ച​​​യാ​​​ക​​​ട്ടെ എ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഉ​​​ദ്ദേ​​​ശി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു. 14 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് കാ​​​റു​​​ക​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക സീ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​താ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.


ഒ​​​ന്നു മു​​​ത​​​ൽ നാ​​​ല് വ​​​യ​​​സു വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് പി​​​ന്‍​സീ​​​റ്റി​​​ല്‍ പ്ര​​​ത്യേ​​​ക സീ​​​റ്റും നാ​​​ലു​​​മു​​​ത​​​ൽ 14 വ​​​രെ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള സീ​​​റ്റും നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.