ഓം​പ്ര​കാ​ശി​ന്‍റെ ല​ഹ​രി പാ​ര്‍​ട്ടി: ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​യെ​​​യും പ്ര​​​യാ​​​ഗ​​യെ​​യും ചോ​​​ദ്യം​​​ചെ​​​യ്യും
ഓം​പ്ര​കാ​ശി​ന്‍റെ ല​ഹ​രി പാ​ര്‍​ട്ടി: ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​യെ​​​യും പ്ര​​​യാ​​​ഗ​​യെ​​യും ചോ​​​ദ്യം​​​ചെ​​​യ്യും
Thursday, October 10, 2024 2:39 AM IST
കൊ​​​ച്ചി: കു​​​പ്ര​​​സി​​​ദ്ധ ഗു​​​ണ്ടാ​​​നേ​​​താ​​​വ് ഓം​​​പ്ര​​​കാ​​​ശ് കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ല​​​ഹ​​​രി പാ​​​ര്‍​ട്ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ ശ്രീ​​​നാ​​​ഥ് ഭാ​​​സി, പ്ര​​​യാ​​​ഗ മാ​​​ര്‍​ട്ടി​​​ന്‍ എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്യും. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​രു​​​വ​​​ര്‍​ക്കും നോ​​​ട്ടീ​​​സ് ന​​​ല്‍​കി. ഇ​​​ന്നു രാ​​​വി​​​ലെ പ​​ത്തി​​ന് ​മ​​​ര​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണു നി​​​ര്‍​ദേ​​​ശം.

അ​​​തേ​​​സ​​​മ​​​യം പ്ര​​​യാ​​​ഗ ന​​​ല്ല​ കു​​​ട്ടി​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ മോ​​​ശ​​​ക്കാ​​​രി​​​യാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും പി​​​താ​​​വ് മാ​​​ര്‍​ട്ടി​​​ന്‍ പ്ര​​​തി​​​ക​​​രി​​​ച്ചു.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു​​പേ​​​രെ ഇ​​​ന്ന​​​ലെ ചോ​​​ദ്യം​​​ചെ​​​യ്തു. ഫൈ​​​സ​​​ല്‍, ജോ​​​ഷി, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​റ്റൊ​​​രാ​​​ള്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ചോ​​​ദ്യം​​​ചെ​​​യ്ത​​​ത്. ല​​​ഹ​​​രി പാ​​​ര്‍​ട്ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത മ​​​റ്റ് 14 പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍​കൂ​​​ടി പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചു. ഇ​​​വ​​​ര്‍​ക്ക് ഇ​​​ന്നു നോ​​​ട്ടീ​​​സ് ന​​​ല്‍​കും.

അ​​​തേ​​​സ​​​മ​​​യം ബി​​​നു ജോ​​​സ​​​ഫി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ടു. ഇ​​​തോ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നാ​​​യി. ഓം​​​പ്ര​​​കാ​​​ശും കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​യാ​​​യ കൂ​​​ട്ടാ​​​ളി​​​യും നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. ബി​​​നു​​വാ​​​ണ് ല​​​ഹ​​​രി​​​പ്പാ​​​ര്‍​ട്ടി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ കൊ​​​ക്കെ​​​യ്ന്‍ എ​​​ത്തി​​​ച്ച​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.


എ​​​ക്‌​​​സൈ​​​സ് ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്ക്

കൊ​​​ച്ചി: കു​​​പ്ര​​​സി​​​ദ്ധ ഗു​​​ണ്ടാ​​​നേ​​​താ​​​വ് ഓം​​​പ്ര​​​കാ​​​ശ് പ്ര​​​തി​​​യാ​​​യ ല​​​ഹ​​​രി​​​ക്കേ​​​സി​​​ല്‍ സി​​​നി​​​മാ​​​ബ​​​ന്ധം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ക​​​ര്‍ശ​​​ന​​​മാ​​​ക്കാ​​​നൊ​​​രു​​​ങ്ങി എ​​​ക്‌​​​സൈ​​​സ്.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സി​​​നി​​​മാ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തും. മു​​​മ്പും സി​​​നി​​​മാ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ല​​​ഹ​​​രി ഒ​​​ഴു​​​കു​​​ന്നു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ര്‍ത്ത​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ന്ന​​​ത് ക​​​ട​​​ലാ​​​സി​​​ലും ഒ​​​തു​​​ങ്ങി. കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തും എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.