തറവാട് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു: ജോസ് കെ. മാണി എംപി
തറവാട് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു:  ജോസ് കെ. മാണി എംപി
Thursday, October 10, 2024 2:39 AM IST
കോ​ട്ട​യം: കെ.​എം. മാ​ണി​യു​ടെ രാ​ഷ്്ട്രീ​യ ദ​ര്‍ശ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന​വ​രു​ടെ മു​ന്നി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ത​റ​വാ​ട് വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി. പാ​ര്‍ട്ടി​യു​ടെ 60-ാം ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ര്‍ട്ടി​യി​ല്‍ എ​ത്തു​ന്ന​വ​രെ മു​ഴു​വ​ന്‍ സം​ര​ക്ഷി​ച്ചു നി​ര്‍ത്തി​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ പാ​ര​മ്പ​ര്യം മു​റു​കെപ്പിടിച്ചാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കേ​ര​ള കോ​ണ്‍ഗ്ര​സി​ല്‍ പി​ള​ര്‍പ്പു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞെ​ന്നും ക​ര്‍ഷ​ക വി​ഷ​യ​ങ്ങ​ളി​ല്‍ യോ​ജി​ച്ചു പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

പാ​ര്‍ട്ടി ആ​സ്ഥാ​ന​ത്ത് കെ.​എം. മാ​ണി​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി പാ​ര്‍ട്ടി പ​താ​ക ഉ​യ​ര്‍ത്തി. ഇ​ന്നു മു​ത​ല്‍ 20 വ​രെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​യും മു​തി​ര്‍ന്ന നേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കും. വൈ​സ് ചെ​യ​ര്‍മാ​നും സം​സ്ഥാ​ന ചീ​ഫ് വി​പ്പു​മാ​യ ഡോ. ​എ​ന്‍.​ ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​സ് ചെ​യ​ര്‍മാ​ന്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, എം​എ​ല്‍എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, സ​ണ്ണി തെ​ക്കേ​ടം, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, വി​ജി എം. ​തോ​മ​സ്, മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​ക്ക​ല്‍, സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.