തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തൃ​​​​ശൂ​​​​ർ പൂ​​​​രം ക​​​​ല​​​​ക്കി​​​​യ​​​​തി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

പൂ​​​​രം ക​​​​ല​​​​ക്ക​​​​ലി​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം കൊ​​​​ണ്ടുവ​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ​​​​ത്തി​​​​ന്മേ​​​​ൽ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പ്ര​​​​തി​​​​പ​​​​ക്ഷം ഉ​​​​ന്ന​​​​യി​​​​ച്ച ചേ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ന്നും ദേ​​​​വ​​​​സ്വം മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ല. വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ഒ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​ത്. എ​​​​ഡി​​​​ജി​​​​പി ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ലും ഇ​​​​തു ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​സ്ഥ.


പൂ​​​​രം വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം പു​​​​ക​​​​മ​​​​റ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം പ​​​​റ​​​​യു​​​​ന്ന​​​​ത്. പു​​​​ക​​​​മ​​​​റ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ പി​​​​ന്നെ​​​​ന്തി​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ത്രി​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ചോ​​​​ദി​​​​ച്ചു.