മു​ത്തി​യു​ടെ ത​ണ​ൽ​തേ​ടി ഭ​ക്ത​ർ, കൊ​ര​ട്ടി തി​രു​നാ​ളി​നു കൊ​ടി​യേ​റി
മു​ത്തി​യു​ടെ ത​ണ​ൽ​തേ​ടി ഭ​ക്ത​ർ, കൊ​ര​ട്ടി തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, October 10, 2024 1:35 AM IST
കൊ​​​ര​​​ട്ടി: കേ​​​ര​​​ള​​​ത്തി​​​ലെ ലൂ​​​ർ​​​ദ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കൊ​​​ര​​​ട്ടി സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ അ​​​ദ്ഭു​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ കൊ​​​ര​​​ട്ടി​​​മു​​​ത്തി​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​നു കൊ​​​ടി​​​യേ​​​റി.

ചൈ​​​ത​​​ന്യം​​​മു​​​റ്റി​​​യ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ മാ​​​തൃ​​​വാ​​​ത്സ​​​ല്യ​​​ത്തി​​​ന്‍റെ ത​​​ണ​​​ൽ​​​തേ​​​ടി തൊ​​​ഴു​​​കൈ​​​ക​​​ളോ​​​ടെ പ്രാ​​​ർ​​​ഥ​​​നാ​​​നി​​​ര​​​ത​​​രാ​​​യി നി​​​ന്ന വി​​ശ്വാ​​സി​​ക​​ളു​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​ണു വി​​​കാ​​​രി ഫാ. ​​​ജോ​​​ൺ​​​സ​​​ൺ ക​​​ക്കാ​​​ട്ട് കൊ​​​ടി​​​യേ​​​റ്റി​​​യ​​​ത്.

വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു ന​​​ട​​​ന്ന ജ​​​പ​​​മാ​​​ല​​​യ്ക്കും ല​​​ദീ​​​ഞ്ഞി​​​നും​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു കൊ​​​ടി​​​യേ​​​റ്റ്. തു​​​ട​​​ർ​​​ന്ന് നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി ടൗ​​​ൺ ക​​​പ്പേ​​​ള​​​യി​​​ലെ​​​ത്തി.

വൈ​​​കീ​​​ട്ട് 5.30നു ​​​ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യ്ക്കു ഫാ. ​​​ഡേ​​​വീ​​​സ് ചി​​​റ​​​യ്ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. ഫാ.​​​അ​​​സി തൈ​​​പ്പ​​​റ​​​മ്പി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നു വ​​​ർ​​​ണ​​​മ​​​ഴ​​​യും രാ​​​ത്രി പ​​​ത്തു​​​മ​​​ണി വ​​​രെ ബാ​​​ൻ​​​ഡ് മേ​​​ള​​​വും അ​​​ര​​​ങ്ങേ​​​റി.


പ​​​തി​​​വു​​​പോ​​​ലെ ഈ ​​​വ​​​ർ​​​ഷ​​​വും കൊ​​​ര​​​ട്ടി മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണ് ക​​​പ്പേ​​​ള തി​​​രു​​​നാ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്നു വൈ​​​കിട്ട് 6.30ന് ​​​മ​​​ധു​​​ര കോ​​​ട്സ് ഗ്രൗ​​​ണ്ടി​​​ൽ മു​​​വാ​​​റ്റു​​​പു​​​ഴ ഏ​​​യ്ഞ്ച​​​ൽ വോ​​​യ്സി​​​ന്‍റെ ഗാ​​​ന​​​മേ​​​ള​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

കൊ​​​ടി​​​യേ​​​റ്റു​​​ച​​​ട​​​ങ്ങി​​​ൽ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. ബി​​​ജു, മു​​​ൻ എം​​​എ​​​ൽ​​​എ ബി.​​​ഡി. ദേ​​​വ​​​സി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​കാ​​​രി​​​മാ​​​രാ​​​യ ഫാ. ​​​പ്ര​​​വീ​​​ൺ വെ​​​ള്ളാ​​​ട്ടു​​​പ​​​റ​​​മ്പ​​​ൻ, ഫാ. ​​​നി​​​ഖി​​​ൽ പ​​​ള്ളി​​​പ്പാ​​​ട്ട്, ഫാ. ​​​പോ​​​ൾ ക​​​ല്ലൂ​​​ക്കാ​​​ര​​​ൻ, ഫാ. ​​​ആ​​​ന്‍റ​​​ണി കോ​​​ട​​​ങ്കാ​​​ട​​​ത്ത്, കൈ​​​ക്കാ​​​ര​​​ന്മാ​​​രാ​​​യ ജോ​​​ഫി നാ​​​ൽ​​​പ്പാ​​​ട്ട്, വി.​​​ഡി. ജൂ​​​ലി​​​യ​​​സ്, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ജി​​​ഷോ ജോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.