തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും തീ​വ്രമ​ഴ​യ്ക്ക് സാ​ധ്യ​ത
തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും തീ​വ്രമ​ഴ​യ്ക്ക് സാ​ധ്യ​ത
Tuesday, October 8, 2024 2:46 AM IST
തി​​​രു​​​വ​​​ന​​​ന്തപു​​​രം: അ​​​ടു​​​ത്ത നാ​​​ല് ദി​​​വ​​​സം തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മധ്യകേ​​​ര​​​ള​​​ത്തി​​​ലും തീ​​​വ്ര മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​ടു​​​ക്കി​​​യി​​​ൽ നാ​​​ളെ​​​യും വ്യാ​​​ഴാ​​​ഴ്ച​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത മൂ​​​ന്നു ദി​​​വ​​​സ​​​വും പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.


ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ്ര​​​ള​​​യ​​​സാ​​​ധ്യ​​​താ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.