കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Monday, October 7, 2024 5:21 AM IST
ക​റു​ക​ച്ചാ​ൽ: വാ​ഴൂ​ർ റോ​ഡി​ൽ മാ​ന്തു​രു​ത്തി​ക്കു സ​മീ​പം കോ​ക്കു​ന്നേ​ൽ ആ​ഴാം​ചിറ​പ്പ​ടി​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു. കാ​ർ യാ​ത്രി​ക​രാ​യ മ​റ്റു നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. കാ​യം​കു​ളം സ്വ​ദേ​ശി അ​ടാ​ര​ശേ​രി​യി​ൽ രാ​ഹു​ൽ (28) ആ​ണ് മ​രി​ച്ച​ത്. അ​ഖി​ല​ഭ​വ​ന​ത്തി​ൽ അ​ഖി​ൽ (28), ആ​ശി​ഷ്, അ​ഞ്ജി​മ, അ​ജ്ഞി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടാ​യാ​യി​രു​ന്നു അ​പ​ക​ടം.


ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു മു​ണ്ട​ക്ക​യ​ത്തേ​ക്ക് പോ​യ സ​ന്തോ​ഷ് ബ​സും വാ​ഴൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ​പ്പെ​ട്ട അ​ഞ്ചു പേ​രെ​യും നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രാ​ഹു​ൽ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.