കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരൻ മരിച്ചു
Monday, October 7, 2024 5:17 AM IST
കോ​ട്ട​യം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സു​ഹൃ​ത്തി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി മ​ന്ന മ​രി​യ വീ​ട്ടി​ല്‍ പ്ര​സാ​ദി​ന്‍റെ മ​ക​ന്‍ രോ​ഹി​ത് (25) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11.45ന് ​കോ​ട്ട​യം എം​സി റോ​ഡി​ല്‍ കു​മാ​ര​ന​ല്ലൂ​ര്‍ ഹ​രി​ത ഫ്ളാ​റ്റി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.


കോ​ട്ട​യ​ത്തു നി​ന്നും ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന കാ​റി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും എ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ര​ണ്ട് യു​വാ​ക്ക​ളും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.