മുനമ്പം നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: കെസിബിസി
മുനമ്പം നിവാസികളുടെ  അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: കെസിബിസി
Sunday, October 6, 2024 2:13 AM IST
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: മു​​​ന​​​മ്പ​​​ത്തെ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ 610 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള അ​​​പ്ര​​​തീ​​​ക്ഷി​​​ത പ്ര​​​തി​​​സ​​​ന്ധി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ നീ​​​തി​​​ര​​​ഹി​​​ത​​​മാ​​​യ നി​​​ല​​​പാ​​​ട് തി​​​രു​​​ത്താ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി​​​യു​​​ടെ നീ​​​തി​​​ക്കും സ​​​മാ​​​ധാ​​​ന​​​ത്തി​​​നും വി​​​ക​​​സ​​​ന​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കി​​​പ്പി​​​ള്ളി​​​യും ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും വി​​​ദ​​​ഗ്ധ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്തു.


യോ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റ​​​ൽ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, ഫാ. ​​​റൊ​​​മാ​​​ൻ​​​സ് ആന്‍റണി, ഫാ. ​​​ജോ​​​ണി പു​​​തു​​​ക്കാ​​​ട്ട്, ഫാ. ​​​ജോ​​​ർ​​​ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഫാ. ​​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ൽ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മേ​​​ച്ചേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.