അ​ജി​ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ൽ തെ​റ്റി​ല്ല: വെ​ള്ളാ​പ്പ​ള്ളി
അ​ജി​ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ൽ തെ​റ്റി​ല്ല: വെ​ള്ളാ​പ്പ​ള്ളി
Sunday, October 6, 2024 2:13 AM IST
കൊ​​​ല്ലം: എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളെ ക​​​ണ്ട​​​തി​​​ൽ തെ​​​റ്റൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ.

ഇ​​​ന്ത്യ ഭ​​​രി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ ക​​​ക്ഷി​​​യു​​​ടെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളെ അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് മ​​​ഹാ​​​പാ​​​പ​​​മാ​​​യി ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി വ്യ​​​ക്ത​​​മാ​​​ക്കി.​​ കൊ​​​ല്ല​​​ത്ത് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് എ​​​ഡി​​​ജി​​​പി​​​ക്ക് എ​​​തി​​​രാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ഡി​​​ജി​​​പി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നി​​​ല്ല.


എ​​​ഡി​​​ജി​​​പി​​​ക്ക് എ​​​തി​​​രേ ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്ന് ത​​​ന്നെ​​​യാ​​​ണ് വി​​​ശ്വാ​​​സ​​​മെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി വ്യ​​​ക്ത​​​മാ​​​ക്കി.​​പി.​​​വി.​​​അ​​​ൻ​​​വ​​​ർ ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന വി​​​മ​​​ർ​​​ശ​​​നം നേ​​​ര​​​ത്തേ കേട്ടി​​​ട്ടി​​​ല്ലെന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.