തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഇ​​​ത്ത​​​വ​​​ണ ഓ​​​ണ്‍​ലൈ​​​ൻ ബു​​​ക്കിം​​​ഗ് മാ​​​ത്രം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ തീ​​​രു​​​മാ​​​നം. ഒ​​​രു ദി​​​വ​​​സം പ​​​ര​​​മാ​​​വ​​​ധി 80,000 പേ​​​ർ​​​ക്ക് ദ​​​ർ​​​ശ​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് മ​​​ഹോ​​​ത്സ​​​വ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നമായത്.

വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​ബു​​​ക്കിം​​​ഗ് സ​​​മ​​​യ​​​ത്തുത​​​ന്നെ യാ​​​ത്രാവ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും. അ​​​തു​​​വ​​​ഴി തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് തി​​​ര​​​ക്കു കു​​​റ​​​ഞ്ഞ വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നാ​​​കും. കാ​​​ന​​​നപാ​​​ത​​​യി​​​ൽ ഭ​​​ക്ത​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കും. തി​​​ര​​​ക്കു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ടി വ​​​ന്നാ​​​ൽ അ​​​തി​​​നു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കും.
നി​​​ല​​​യ്ക്ക​​​ലി​​​ലും എ​​​രു​​​മേ​​​ലി​​​യി​​​ലും പാ​​​ർ​​​ക്കിം​​​ഗി​​​ന് കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള റോ​​​ഡു​​​ക​​​ളു​​​ടെ​​​യും പാ​​​ർ​​​ക്കിം​​​ഗ് ഗ്രൗ​​​ണ്ടു​​​ക​​​ളു​​​ടെ​​​യും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കും. വി​​​ശു​​​ദ്ധി സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യും. ശ​​​ബ​​​രി ഗ​​​സ്റ്റ് ഹൗ​​​സ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ഈ ​​​മാ​​​സം 31ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. പ്ര​​​ണ​​​വം ഗ​​​സ്റ്റ് ഹൗ​​​സി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.


യോ​​​ഗ​​​ത്തി​​​ൽ ദേ​​​വ​​​സ്വം മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദാ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ഷെ​​​യ്ഖ് ദ​​​ർ​​​ബേ​​​ഷ് സാ​​​ഹി​​​ബ്, എ​​​ഡി​​​ജി​​​പി​​​മാ​​​രാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, എ​​​സ്.​​​ ശ്രീ​​​ജി​​​ത്ത്, ദേ​​​വ​​​സ്വം സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. അ​​​നു​​​പ​​​മ, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്‌ട​​​ർ എ​​​സ്. പ്രേം ​​​കൃ​​​ഷ്ണ​​​ൻ, ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്.​​​ പ്ര​​​ശാ​​​ന്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.