തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ന​വം​ബ​ർ 14 ശി​ശു​ദി​ന​ത്തി​ന് പു​റ​ത്തി​റ​ക്കു​ന്ന ശി​ശു​ദി​ന സ്റ്റാ​മ്പ്-2024​നാ​യി ചി​ത്ര​ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു.

‘ബാ​ല​സൗ​ഹൃ​ദ കേ​ര​ളം’ എ​ന്ന ആ​ശ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി നാ​ലു മു​ത​ൽ പ്ല​സ്ടു ത​ലം വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ചി​ത്ര​ങ്ങ​ൾ​ക്ക് ജ​ലഛാ​യം, പോ​സ്റ്റ​ർ ക​ള​ർ, ക്ര​യോ​ൺ​സ്, ഓ​യി​ൽ പെ​യി​ന്‍റ് ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ഉ​പ​യോ​ഗി​ക്കാം. 15x12 സെ​ന്‍റീ​മീ​റ്റ​ർ അ​നു​പാ​ത​ത്തി​ലാ​യി​രി​ക്ക​ണം ചി​ത്ര​ര​ച​ന ന​ട​ത്തേ​ണ്ട​ത്. സ്റ്റാ​മ്പി​ന്‍റെ വ​ലി​പ്പ​മാ​യ 5x4 സെ​ന്‍റീ​മീ​റ്റ​റി​ലേ​ക്ക് ചി​ത്രം ചെ​റു​താ​ക്കേ​ണ്ട​തി​നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ന്ന ത​ര​ത്തി​ൽ പ​ശ്ചാ​ത്ത​ല​വും നി​റ​ങ്ങ​ളും ര​ച​നാ സാ​മ​ഗ്രി​ക​ളും കൊ​ണ്ട് ചി​ത്ര​ര​ച​ന നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ചി​ത്രം വ​ര​യ്ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് പ്ര​ശ​സ്തി ഫ​ല​ക​വും കാ​ഷ് അ​വാ​ർ​ഡും പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ന് റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കി ന​വം​ബ​ർ 14ന് ​ശി​ശു​ദി​ന​സ്റ്റാ​മ്പ് പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.


ചി​ത്രം വ​ര​യ്ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, ക്ലാ​സ്, വ​യ​സ്, സ്‌​കൂ​ളി​ന്‍റെ​യും വി​ദ്യാ​ർ​ഥി​യു​ടെ വീ​ടി​ന്‍റെ​യും ഫോ​ൺ ന​മ്പ​രോ​ടു​കൂ​ടി​യ മേ​ൽ​വി​ലാ​സം എ​ന്നി​വ ചി​ത്ര​ത്തി​ന്‍റെ പി​ൻ​വ​ശ​ത്ത് എ​ഴു​തി പ്രി​ൻ​സി​പ്പ​ൽ/​ഹെ​ഡ്മാ​സ്റ്റ​ർ/​ഹെ​ഡ്മി​സ്ട്ര​സ് മു​ദ്ര പ​തി​പ്പി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

ചി​ത്ര​ര​ച​ന​ക​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം-14 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗ​മോ നേ​രി​ട്ടോ ഈ ​മാ​സം 26 വ​രെ എ​ത്തി​ക്കാം. ക​വ​റി​നു പു​റ​ത്ത് ശി​ശു​ദി​ന​സ്റ്റാ​മ്പ് ‘ബാ​ല​സൗ​ഹൃ​ദ കേ​ര​ളം’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.