നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കുറഞ്ഞത് 2,300 യൂറോയും രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിനു ശേഷം 2,800 യൂറോയുമാണ് (ഓവര്‍ടൈം അലവന്‍സുകള്‍ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തില്‍ എ 2 അല്ലെങ്കില്‍ ബി 1 പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കും ഇതിനോടകം ബി1 യോഗ്യതയുളളവര്‍ക്കും 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും.
നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിംഗ് രജിസ്ട്രേഷന്, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.